Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Technical Issue

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി

ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. ഇ​തു​വ​രെ​യും ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും വൈ​കി​യി​ട്ടു​ണ്ട്.

പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഡാ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ട്ടോ​മാ​റ്റി​ക് മെ​സേ​ജ് സ്വി​ച്ചിം​ഗ് സി​സ്റ്റ​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടാ​ണ് ഫ്ലൈ​റ്റ് മാ​ന്വ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​താ​ണ് വി​മാ​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​ര​യ​ട​ക്കം വി​ന്യ​സി​ച്ച് തീ​വ്ര ശ്ര​മം തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് പോ​കേ​ണ്ടി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്നും നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ലും നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്ത​ണ​മെ​ന്നും വി​മാ​ന ക​മ്പ​നി​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

Latest News

Up